എവിടെ തിരിഞ്ഞു നോക്കിയാലും കാണുന്ന നൂറു കണക്കിനു പരസ്യങ്ങളില്‍ , മറക്കാനാവാത്ത വിധം വ്യത്യസ്തമായ ചിലത് താഴെ കാണാം… ഇവയുടെ പിന്നില്‍ പ്രവര്‍ത്തിച്ച ക്രിയേറ്റീവ് ജീനിയസുകളെ കണ്ടിരുന്നെങ്കില്‍ പോയി ശിഷ്വത്വം തേടാമായിരുന്നു…! മാസികയിലെ പേജ് മറിക്കുമ്പോള്‍ മൂന്ന് സെക്കന്റിലേറെ ഒരു പരസ്യത്തില്‍ കണ്ണുടക്കണമെങ്കില്‍ അതത്ര മാത്രം വ്യത്യസ്തമായിരിക്കണം… പരസ്യങ്ങള്‍ ചെയ്ത ഏജന്‍സികളുടെ വെബ് സൈറ്റുകളും ഉഗ്രന്‍ തന്നെ… ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം…പുതിയ വിന്‍ഡോയില്‍ തുറക്കും… 1)ഒളിമ്പസ് ക്യാമറയുടെ ഓട്ടോ ഫോക്കസ് ഇതിലും നന്നായി എങ്ങനെ കാണിക്കാന്‍ പറ്റും? [...]
Archive for ഡിസംബര്‍, 2009
ഏതു നിമിഷവും പിന്നില്‍ കേള്‍ക്കാന്‍ സാധ്യതയുള്ള, ബോസിന്റെ കുളമ്പടി ശബ്ദം ഭയന്നാണ് നിങ്ങള്‍ ഓഫീസില്‍ ഇരുന്നു ട്വീറ്റിങ്ങ്, ഓ൪ക്കുട്ടിംഗ് മുതലായ കലാപരിപാടികള്‍ ചെയ്യുന്നതെങ്കില്‍ നിങ്ങള്‍ക്കുള്ള സന്തോഷവര്‍ത്തമാനം ഇതാ…! ഇടയന്മാര്‍ കേട്ട ദൈവ വചനം പോലെ, മനസ്സില്‍ എല്ലാം സംഗ്രഹിച്ചു വെച്ച ശേഷം ട്വീറ്റിങ്ങ് തുടരൂ… 1) പാനിക് ഒരു കൊച്ചു ഫയര്‍ ഫോക്സ് എക്സ്റ്റന്‍ഷന്‍ ആണിത്. ആകെ ചെയ്യേണ്ടത് ഒരു പാനിക് യു ആര്‍ എല്‍ സെറ്റ് ചെയ്യുക എന്നതാണ്. ഉദാ:-http://msdn.microsoft.com/. പിന്നെ ഒരു കീ അസൈന്‍ [...]
എന്തൊക്കെ പറഞ്ഞാലും ഗൂഗിളിനെ സമ്മതിക്കണം…! ഇങ്ങനത്തെ കിടിലന്‍ ആശയങ്ങള്‍ കൊണ്ടു വരുന്നതിന്. ഗൂഗിള്‍ ഗോഗ്ഗിള്‍സ് – ഇതാണ് ഇവരുടെ പുതിയ ഐറ്റം… സേര്‍ച്ചിന്റെ കാര്യത്തില്‍ അവരെ വെല്ലാന്‍ കുറെ പേര്‍ അവതരിച്ചുവെങ്കിലും ഇപ്പോഴും ഒന്നാമത് അവര്‍ തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു…അതില്‍ ഒരു പടി കൂടി കടന്നു നില്‍ക്കുകയാണ് ഗോഗ്ഗിള്‍സ്. ഗൂഗിളിന്റെ സ്വന്തം ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ആന്‍ഡ്റോയിഡ് ഉപയോഗിക്കുന്ന ഫോണുകളില്‍ ലഭ്യമായ അപ്ലിക്കേഷന്‍ ആണിത്. വിഷ്വല്‍ സെര്‍ച്ച് ആണിതിന്റെ പ്രത്യേകത. ഫോണിലെ ക്യാമറ ഉപയോഗിച്ച് സ്ഥാപനം, ഡി [...]
അങ്ങനെ മിനിനോവയുടെ കാര്യവും തീരുമാനമായി… ലോകത്തിലെ ഏറ്റവും വലിയ ടൊറ൯റ് ഭീമനായിരുന്ന മിനിനോവ പകര്‍പ്പവകാശമുള്ള ടൊറന്റുകള്‍ എല്ലാം നീക്കം ചെയ്ത് ‘ക്ലീന്‍’ ആയിപ്പോയി… ഡച്ച് ആന്റി പൈറസി സംഘടന ആയ BREIN മായുള്ള കേസില്‍ തോറ്റതിന്റെ പരിണിത ഫലം… അഞ്ചു വര്‍ഷക്കാലം നീണ്ട ഒരു യുഗം അങ്ങനെ അവസാനിച്ചു. ഡിസംബര്‍ 2004 ല്‍ മറ്റൊരു ഭീമനായ സൂപ്പര്‍നോവ അകാലചരമമടഞ്ഞപ്പോള്‍ ഉയിര്‍ത്തു വന്ന നിരവധി സൈറ്റുകളില്‍ ആള്‍ക്കാര്‍ വരവേറ്റത് മിനിനോവയെ ആയിരുന്നു. സൂപ്പര്‍നോവ പൂട്ടി ഒരു മാസമാകാറായപ്പോള്‍, അഞ്ചു ഡച്ച് വിദ്യാര്‍ഥികള്‍ തുടങ്ങി വെച്ചതാണ് മിനിനോവ. തമാശക്ക് [...]







