എന്തൊക്കെ പറഞ്ഞാലും ഗൂഗിളിനെ സമ്മതിക്കണം…! ഇങ്ങനത്തെ കിടിലന്‍ ആശയങ്ങള്‍ കൊണ്ടു വരുന്നതിന്. ഗൂഗിള്‍ ഗോഗ്ഗിള്‍സ് – ഇതാണ് ഇവരുടെ പുതിയ ഐറ്റം… സേര്‍ച്ചിന്റെ കാര്യത്തില്‍ അവരെ വെല്ലാന്‍ കുറെ പേര്‍ അവതരിച്ചുവെങ്കിലും ഇപ്പോഴും ഒന്നാമത് അവര്‍ തന്നെ എന്ന് ഞാന്‍ വിശ്വസിക്കുന്നു…അതില്‍ ഒരു പടി കൂടി കടന്നു നില്‍ക്കുകയാണ് ഗോഗ്ഗിള്‍സ്. ഗൂഗിളിന്റെ സ്വന്തം ഓപ്പറേറ്റിങ്ങ് സിസ്റ്റമായ ആന്‍ഡ്റോയിഡ് ഉപയോഗിക്കുന്ന ഫോണുകളില്‍ ലഭ്യമായ അപ്ലിക്കേഷന്‍ ആണിത്. വിഷ്വല്‍ സെര്‍ച്ച് ആണിതിന്റെ പ്രത്യേകത. ഫോണിലെ ക്യാമറ ഉപയോഗിച്ച് സ്ഥാപനം, ഡി വി ഡി, പുസ്തകം, ബാര്‍ കോഡ്, പ്രധാനപ്പെട്ട സ്ഥലങ്ങള്‍ തുടങ്ങി എന്തിന്റെയെങ്കിലും ചിത്രം എടുക്കുക – ഗൂഗിള്‍ അവയെ പറ്റിയുള്ള വിവരങ്ങള്‍ ലഭ്യമാക്കും…! GPS ഫലപ്രദമായി ഉപയോഗിക്കുന്നത് വഴി സ്ഥലങ്ങളെ പറ്റി കൃത്യമായ വിവരങ്ങള്‍ തന്നെ നല്‍കാന്‍ ഗോഗ്ഗിള്സിനു കഴിയും.
ഈ വീഡിയോ നോക്കൂ…
നാളെ നിങ്ങളുടെ സുഹൃത്തിന്റെ ഫോട്ടോ എടുത്താല്‍ ഗൂഗിള്‍ എന്തൊക്കെ വിവരങ്ങളാകും നല്‍കാന്‍ പോകുന്നത്?
ചില ചിത്രങ്ങള്‍ (പി സി വേള്‍ഡില്‍ നിന്ന് ചൂണ്ടിയത്)










