Archive for മാര്‍ച്ച്, 2010

കഥ, തിരക്കഥ, സംവിധാനം

Posted: മാര്‍ച്ച് 14, 2010 in movies
Tags: ,

പണ്ടൊക്കെ മലയാള സിനിമ കാണാന്‍ പോകുമ്പോള്‍ ഏറെ ബോറടിപ്പിച്ചിരുന്ന ഒരു കാര്യം തുടക്കത്തിലുള്ള പേരെഴുതി കാണിക്കല്‍ ചടങ്ങാണ്. മിക്കവാറും തന്നെ എല്ലാ സിനിമക്കും സമാനമായ ഒരു ശൈലി ഉണ്ടായിരുന്നു – ഒരു നീല പശ്ചാത്തലത്തില്‍, വെളുത്ത അക്ഷരങ്ങളില്‍ ഓരോന്നായി സ്ക്രീനില്‍ വന്നു നിറയും. സംവിധായകന്റെ പേരെഴുതി കാണിക്കുന്നത് വരെ അക്ഷമയോടെ ഒരു കാത്തിരിപ്പാണ്. ചില ചിത്രങ്ങളാകട്ടെ, പേരെഴുതി കാണിക്കുന്ന പരിപാടി സിനിമയുടെ ഇടക്ക് കൊണ്ട് വെക്കും. ‘ഹിറ്റ്‌ലര്‍’ സിനിമ കാണാന്‍ പോയി, പടം തുടങ്ങി തമാശകളൊക്കെ ആയി [...]