പുതുവര്‍ഷാഘോഷങ്ങളുടെ ആലസ്യത്തിലാണ്ട് കിടക്കുന്നവരെ ഉണര്‍ത്താനും, ബ്രൌസിംഗ് മടുത്തു കഴിയുമ്പോള്‍ ഉണ്ടാകുന്ന കൈ തരിപ്പ് മാറ്റാനും, മയങ്ങി കിടക്കുന്ന ഓഫീസില്‍ ഒരു ‘ഓളം’ കൊണ്ടു വരാനും പറ്റിയ ചില നുറുങ്ങു വിദ്യകളാകട്ടെ ഇത്തവണ… കമ്പ്യൂട്ടറില്‍ നിങ്ങളെക്കാള്‍ പയറ്റി തെളിഞ്ഞവരുടെ അടുത്ത് ഇത് പ്രയോഗിക്കാതിരിക്കുന്നതാണ് നല്ലത്! നിങ്ങളുടെ സഹപ്രവര്‍ത്തകന്‍/കൂട്ടുകാരന്‍ കമ്പ്യൂട്ടറില്‍ നിന്ന് മാറി ഇരിക്കുന്ന നേരം കൊണ്ടു പണി പറ്റിക്കണം…അത് എങ്ങനെ സാധിക്കുന്നു എന്നുള്ളത് നിങ്ങളുടെ മിടുക്ക്! എന്തൊക്കെ ഒപ്പിക്കാം എന്ന് മാത്രം ഞാന്‍ പറഞ്ഞു തരാം… 1) MS [...]







